അവശതയിലേക്ക് തള്ളാനുള്ളതല്ല വാര്‍ധക്യമെന്ന് കവി വീരാന്‍കുട്ടി; തിക്കോടിയില്‍ കുടുംബസംഗമവുമായി സീനിയര്‍ സിറ്റിസണ്‍സ് ഫോറം


Advertisement

തിക്കോടി: വാര്‍ധക്യം അവശതയിലേക്ക് തള്ളാനുള്ളതല്ല, കര്‍മ്മപഥത്തിലേക്ക് കുതിക്കാനുള്ളതാണെന്നും, മഹാത്മാഗാന്ധി പോലും ഇത്തരം മാതൃകകള്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും കവി വീരാന്‍കുട്ടി പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

കെ.പി.എ റഹീം പുരസ്‌കാര ജേതാവ് തിക്കോടി നാരായണന്‍ മാസ്റ്റര്‍, തിരുന്നാവായ നവജീവന്‍ ട്രസ്റ്റ് സാഹിത്യ പ്രതിഭ പുരസ്‌കാര ജേതാവ് ഇബ്രാഹിം തിക്കോടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിജയ മുഖ്യ പ്രഭാഷണം നടത്തി. ശാന്ത കുറ്റിയില്‍ അധ്യക്ഷത വഹിച്ചു.

Advertisement

പി.രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് കൗണ്‍സിലര്‍ ബാലന്‍ കേളോത്ത്, പി.കെ.ശ്രീധരന്‍ മാസ്റ്റര്‍, കാട്ടില്‍ മുഹമ്മദലി, കെ.എം.അബൂബക്കര്‍ മാസ്റ്റര്‍, രവി നവരാഗ്, കാദര്‍, കെ.പി.വിജയന്‍ പൊയില്‍ക്കാവ്, വേണു കൈനാടത്ത്, സുമതി വായാടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.

Advertisement

Summary: Senior Citizens Forum holds family reunion in Thikkodi