ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന: മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍


കൊയിലാണ്ടി: ഇരുചക്ര വാഹനത്തില്‍ സൂക്ഷിച്ച് മദ്യം വില്‍പ്പന നടത്തിയ മേപ്പയ്യൂര്‍ സ്വദേശി പിടിയില്‍. പോവതിക്കണ്ടി സണ്ണി എന്ന സതീഷ് ബാബുവിനെയാണ് കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പത്തര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.കരുണനും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മേപ്പയ്യൂര്‍ ഭാഗത്ത് പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.പ്രജിത്, പി.സി.ബാബു, പ്രവീണ്‍ ഐസക്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ഷിജു, രാകേഷ് ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Summary: Selling liquor by storing it in a two-wheeler: Meppayyur native arrested