ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്; കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഡിസംബര്‍ 22 ന്


കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക് നടക്കും.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്‌പ്പോര്‍ട്ട് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി അതാത് ഗ്രൗണ്ടുകളില്‍ എത്തണം. ഫോണ്‍ – 9447318979, 9447883277.