കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നു; വിശദമായി നോക്കാം
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ ബയോളജി, എക്കണോമിക്‌സ്, ചരിത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദമുള്ളവരും കുറഞ്ഞത് രണ്ടുവര്‍ഷം മത്സര പരീക്ഷാ കേന്ദ്രങ്ങളില്‍ പഠിപ്പിച്ച് പരിചയമുള്ളവരും ആയിരിക്കണം. പ്രായപരിധി പരമാവധി 45.
താല്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ പ്രിന്‍സിപ്പല്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിന് സമീപം, ഈസ്റ്റ് ഹില്‍, കോഴിക്കോട്-5 എന്ന വിലാസത്തില്‍ അയയ്ക്കുകയോ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ വേണം.
ഒരു വര്‍ഷത്തേക്ക് ആയിരിക്കും നിയമനം. മൂന്നുവര്‍ഷംവരെ കാലാവധി നീട്ടാവുന്നതാണ്. നിലവില്‍ അധ്യാപകരുടെ
ഓണറേറിയം മണിക്കൂറിന് 500 രൂപ നിരക്കില്‍ മാസം പരമാവധി 15,000 രൂപ വരെ ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോണ്‍: 0495-2381624.