വടകര സ്വദേശികളെ തൊഴില്‍ തട്ടിപ്പിനിരയാക്കിയ സംഭവം; ഏജൻസി യുവാക്കളെ കൈമാറിയത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​മ്പ​നി​ക്ക്, മണിയൂർ സ്വദേശി ഉൾപ്പടെയുള്ളവർക്കെതിരെ പോലിസ് കേസെടുത്തു


വടകര: കം​ബോ​ഡി​യ​യി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ വ​ട​ക​ര സ്വ​ദേ​ശി​ക​ളെ സ്വ​കാ​ര്യ ഏ​ജ​ൻ​സി കൈ​മാ​റി​യ​ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​മ്പ​നി​ക്ക്. തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് ത​ങ്ങ​ളെ വി​ൽ​പ​ന ന​ട​ത്തി​യെ​ന്നു​മു​ള്ള യുവാക്കളുടെ പ​രാ​തി​യി​ൽ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് കേസെടുത്തു. ​മ​ണി​യൂ​ർ സ്വ​ദേ​ശി അ​നു​രാ​ഗ് (24), പ​ട്ടാ​മ്പി സ്വ​ദേ​ശി ന​സ​റു​ദ്ദീ​ൻ ഷാ (25) ​എ​ന്നി​വ​​ർ​ക്കെ​തി​രെയാണ് കേ​സെ​ടു​ത്തത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ മൊ​ഴി കോ​ഴി​ക്കോ​ട് റൂ​റ​ൽ പൊ​ലീ​സ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​.

താ​യ്‍ല​ൻ​ഡി​ലെ സെ​യി​ൽ​സ് ആ​ൻ​ഡ് അ​ഡ്വ​ർ​​​​​ട്ടൈ​സി​ങ് ക​മ്പ​നി​യി​ൽ വ​ൻ ശ​മ്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നു​രാ​ഗ്, അ​തി​രാ​ഥ്, മു​ഹ​മ്മ​ദ് റ​സി​ൽ, പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി ന​സ​റു​ദ്ദീ​ൻ ഷാ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യുവാക്കളെ ബാ​ങ്കോ​ക്കി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ഇവിടുന്ന് കം​ബോ​ഡി​യ അ​തി​ർ​ത്തി​യാ​യ പോ​യ് പെ​റ്റി​ലെ ക​മ്പ​നി​യിലെത്തി. ഇവിടെ ഇവരെ നിയോ​ഗിച്ചത് ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ളവ​രെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​ക്കാ​നാ​യിരുന്നു.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ക​മ്പ​നി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഈ ​ജോ​ലി ചെ​യ്യി​ല്ലെ​ന്ന് യുവാക്കൾ പ​റ​ഞ്ഞു. ഇ​തോ​ടെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത് കം​ബോ​ഡി​യ​യി​ലെ​ത്തി​ച്ച​വ​ർ ഓ​രോ​രു​ത്ത​രെ​യും ര​ണ്ട​ര​ല​ക്ഷം രൂ​പ തോ​തി​ൽ വാ​ങ്ങി ക​മ്പ​നി​ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ത​ങ്ങ​ളെ വി​റ്റ് പ​ണം വാ​ങ്ങി​യ കാ​ര്യം അ​റി​ഞ്ഞ​തെന്ന് യുവാക്കൾ പറയുന്നു. കം​ബോ​ഡി​യ അ​തി​ർ​ത്തി​യാ​യ പോ​യ് പ​റ്റ് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്ന നി​ര​വ​ധി ക​മ്പ​നി​ക​ളു​ണ്ടെ​ന്നും അ​വി​ട​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ​ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു.