മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ ഓര്‍മകളില്‍ വിയ്യൂര്‍


വിയ്യൂര്‍: മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം കുടുംബസംഗമം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കുഞ്ഞിരാമന്റെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉത്ഘാടനം ചെയ്തു.

കൊല്ലം ലോക്കൽ സെക്രടറി എൻ.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എൽ.ജി ലീജീഷ് അഭിവാദ്യം ചെയ്തു. വി.പി മുരളി സ്വാഗതം പറഞ്ഞു. പി.പി ഗണേശൻ നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി രാവിലെ ആറ് മണിക്ക് അരീക്കല്‍ത്താഴ നടന്ന പ്രഭാതഭേരിയിലും, പതാക ഉയര്‍ത്തലിലും നിരവധി പേര്‍ പങ്കെടുത്തു.

Description: Second death anniversary of manappattil Kunhiraman