ഇടംവലം നോക്കാതെ റോഡിലേക്ക്, ബസിന് മുന്നില്‍പ്പെട്ട് ചിന്നിച്ചിതറി; കൂത്തുപറമ്പില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ട അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍


കൂത്തുപറമ്പ്: കൂത്തുപറമ്പ് കണ്ടംകുന്നില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടംവലം നോക്കാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്.

കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. ആയിത്തറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബസ് സൈഡിലേക്ക് വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ തെറിച്ച് പോവുന്നതും ഇരുചക്ര വാഹനം ചിതറി തെറിക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്. ഇന്ന് രാവിലെ എട്ടേ കാലോടെയാണ് അപകടമുണ്ടായത്.

Summary: scooter passenger dies in accident in koothuparambu