എകരൂലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; കരുമല സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു


എകരൂല്‍: ബസും കാറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂലില്‍ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്നു ബിജുവിന്റെ സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറെക്കാലം പ്രവാസിയായിരുന്ന ബിജു താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: പരേതയായ ലീല. ഭാര്യ: ഷിജി.

മക്കള്‍: ദൃശ്യ, ദിയ.

സഹോദരി: ബീന (പട്ടര്‍പാലം).