ഇരിങ്ങല്‍ സര്‍ഗാലയ്ക്ക് സമീപം സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അപകടം; പൊലീസ് പരിശോധനയില്‍ സ്‌കൂട്ടറില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവും ലഹരിമരുന്നുകളും


Advertisement

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം അപകടത്തില്‍ പെട്ട സ്‌കൂട്ടറില്‍ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. കഞ്ചാവും, നിരവധി ഗുളികകളും സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്.

Advertisement

അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈല്‍ എ.കെ.ഹൗസ് ഹഫ്ബാല്‍ മന്‍സില്‍ ഷഫ്‌നാസ് (35) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

Advertisement

അപകടത്തെ തുടര്‍ന്ന്, പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 ഗ്രാമോളം കഞ്ചാവും വേദനസംഹാരിയായി ഉപയോഗിക്കപ്പെടുന്ന 300 ഓളം ട്രമഡോള്‍ കാപ്‌സ്യൂളുകളും 10 നൈട്രാസിപാം ഗുളികകളുമാണ് കണ്ടെടുത്തത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement