പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Advertisement

പേരാമ്പ്ര: ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ബസ് ഡ്രൈവറായ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകനാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു.

Advertisement

രാവിലെ ബസ്സില്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസ് നിര്‍ത്തിയിട്ട് അതില്‍ വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് ബസ്സില്‍ ഇന്ധനം നിറയ്ക്കാനെത്തിയവരാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.

Advertisement

പരേതനായ കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. സന്ധ്യയാണ് ഭാര്യ. മക്കള്‍ അക്ഷയ്, അഞ്ചല്‍ (മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി വസന്ത (വിളയാട്ടൂര്‍).

Advertisement

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Content Highlights / English Summary: School bus driver found dead in school bus, St. Meera’s Public School Perambra.