സ്‌കാനിയ ബസും ലോറിയും കേടായി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം


താമരശ്ശേരി: സ്‌കാനിയ ബസും ലോറിയും കേടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം. രണ്ടുവാഹനങ്ങളും മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ േേവാള്‍വോ ബസും ചരക്ക് ലോറിയും കുടങ്ങിയത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടു കൂടിയാണ് ബസ് കേടായത്. ചുരം ഇറങ്ങി വരികയായിരുന്ന ബസ്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ചുരം കയറുകയായിരുന്ന ചരക്ക് ലോറിയും കേടായി.

ചുരത്തില്‍ തിരക്ക് കുറവുള്ളതിനാല്‍ വലിയ തോതിലുളള ഗതാഗത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നില്ല. എന്‍.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരും പൊലീസും ചേര്‍ന്ന് വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.