എ.ടി.എം, യു.പി.ഐ സേവനങ്ങളൊന്നും നടക്കുന്നില്ല; എസ്.ബി.ഐ സെര്‍വര്‍ തകരാർ കാരണം പണമിടപാടുകൾ മുടങ്ങിയ നിലയിൽ
കോഴിക്കോട്: പണം പിൻ വലിക്കാൻ പറ്റുന്നില്ല, ഗൂഗിൾ പേ നടക്കുന്നില്ല, ഉച്ച മുതൽ ആശങ്കയിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉപഭോക്താക്കൾ. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. രാജ്യവ്യാപകമായി ബുദ്ധിമുട്ടുകൾ നേരിട്ടു.
ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു. എടിഎം, യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്. തകരാര്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് എസ് ബി ഐ അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് ശേഷമാണു ബാങ്കിംഗ് സേവനങ്ങൾക്ക് തടസ്സമുണ്ടായത്. ഓൺലൈൻ സംവിധാനങ്ങളോടൊപ്പം നേരിട്ടുള്ള സേവനങ്ങൾക്കും ബുദ്ധിമുട്ടുകൾ നേരിട്ടു. ഉച്ച കഴിഞ്ഞ് ഓഫീസ് പ്രവർത്തനമാരംഭിച്ചപ്പോഴാണ് സേവനങ്ങൾ തടസ്സപ്പെട്ടതായി മനസ്സിലായത്.