സിബീഷ് പെരുവട്ടൂര്‍ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്


കൊയിലാണ്ടി: സിബീഷ് പെരുവട്ടൂരിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് അര്‍ഹനായി. കൊയിലാണ്ടി ഗവ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയും ഓര്‍മ്മ സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകനുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിനാണ് അര്‍ഹനായിരിക്കുന്നത്.

10001- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഡ്വ.സി. ലാല്‍ കിഷോര്‍, അബൂബക്കര്‍ കാപ്പാട്, നിധീഷ് കാര്‍ത്തിക്ക് എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ രണ്ടിന് കൊയിലാണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അബൂബക്കര്‍ കാപ്പാട് മുഖ്യാതിഥിയാകും. കൂടാതെ കലാ- സാംസ്‌കാരികരംഗത്തെ മറ്റ് പ്രമുഖര്‍ സംബന്ധിക്കുമെന്ന് സെക്രട്ടറി എ.ടി. വിനീഷ് അറിയിച്ചു.

Summary: satyachandran-poilkav-was-honored-with-the-award-instituted-in-memory-of-sibish-peruvatur.