കൈത്തറി വിപണനവും പ്രദര്‍ശനവും; ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ സര്‍ഗാടെക്‌സ് 2024 ആരംഭിച്ചു


പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന മികച്ച പ്രദര്‍ശന വിപണന മേള സര്‍ഗാടെക്‌സ് 2024 ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിവേഴ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്.ടി സുബ്രാഹ്‌മണ്യന്‍ നിര്‍വ്വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മത് അഷറഫ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ശ്രീധന്യന്‍, വിവേഴ്‌സ്‌സര്‍വീസ് സെന്റര്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് സി. ഗിരിവര്‍മ്മ എന്നിവര്‍ സംസാരിച്ചു. സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌ക്കരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.

Summary; Sargatex 2024 started at Iringal Sargalaya Craft Village.