മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍; ശരത് ലാല്‍-കൃപേഷ് അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും നടത്തി യൂത്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: കാസര്‍ഗോഡ് പെരിയയില്‍ കല്യോട്ട് കോണ്‍്ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ഓര്‍മദിനത്തില്‍ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു. മുബഷിര്‍, എം.കെ രവി കല്ലോറക്കല്‍ ബാലന്‍ കിടാവ് ഫഹദ് കെ.എം എന്നിവര്‍ നേതൃത്വം നല്‍കി.