കൂരാച്ചുണ്ടുകാരൻ അര്‍ജ്ജുന്‍റെ ​ഗോളിൽ മഹാരാഷ്ട്രയെ തളച്ചു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തിളക്കമുള്ള സമനില


Advertisement

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ 4-4ന് കേരളത്തിന് സമനില. ആദ്യ പകുതിയില്‍ മഹാരാഷ്ട്ര ലീഡ് ചെയ്ത മത്സരം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് കേരളം സമനിലയിലെത്തിച്ചെങ്കിലും കേരളത്തിന് വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് ജഴ്‌സി നമ്പര്‍ 14 അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ എന്ന കൂരാച്ചുണ്ടുകാരനാണ്. കേരളത്തിനായി ബൂട്ടണിഞ്ഞ അര്‍ജുന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

Advertisement

ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ ലീഡ് നേടിയ മഹാരാഷ്ട്രയെ സമനിലാക്കിയ കേരളത്തിന്റെ തിരിച്ച് വരവ് അതിഗംഭീരമായിരുന്നു. 4-1 ന് പിന്നില്‍ നിന്ന കേരളം മികച്ച പ്രകടനത്തിലൂടെ 4-4 ന് മഹാരാഷ്ട്രയെ സമനിലയിലാക്കുകയായിരുന്നു.

Advertisement

കൂരാച്ചുണ്ട് പൂവ്വത്തും ചോല നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ് അര്‍ജുന്‍. കൂരാച്ചുണ്ട്, കല്ലാനോട് സ്‌കൂളുകളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ അര്‍ജുന്‍ ഏഴാം ക്ലാസ് മുതല്‍ വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

Advertisement