‘ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ..’; മലയാള സിനിമ ഭരിക്കുന്ന ‘15 അംഗ പവർ ടീമിന്റെ ലിസ്റ്റ്’ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്


Advertisement

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിലെ പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സന്തോഷ്പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Advertisement

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ..
കുറേ കാലമായി ഏതൊക്കെയോ നടിമാരെ , ഏതെക്കോയോ നടന്മാരും , സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാല്‍ അവസരം നഷ്ടപ്പെടുമോ അല്ലെങ്കില്‍ ജീവ ഭയം കാരണം ഇവര്‍ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാര്‍, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ ,നടന്നത് പ്രമുഖ ഹോട്ടലുകളില്‍, ഇതെല്ലാം ചര്‍ച്ച ചെയ്തത് പ്രമുഖ ചാനലുകളില്‍.

Advertisement

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..
1.ഉരുക്ക് സതീശന്‍
2.ടിന്റു മോന്‍ എന്ന കോടീശ്വരന്‍
3.ചിരഞ്ജീവി IPS
4.ബ്രോക്കര്‍ പ്രേമ ചന്ദ്രന്‍
5.പവനായി.
6.കൊപ്ര പ്രഭാകരന്‍.
7.അനന്തന്‍ നമ്പ്യാര്‍.
8.മുണ്ടക്കല്‍ ശേഖരന്‍.
9.ഹൈദര്‍ മരക്കാര്‍.
10.കടയാടി ബേബി.
11.കൊളപ്പുള്ളി അപ്പന്‍.
12.മോഹന്‍ തോമസ്.
13.കീരിക്കാടന്‍ ജോസ്.
14.ജോണ്‍ ഹോനായി
15.കീലേരി അച്ചു

Advertisement

(പവര്‍ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാര്‍ ആണെന്ന് ഇനിയും ആരും പറയരുത്. )നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതല്‍ നടിമാര്‍ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാര്‍ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാര്‍ പറയുന്നു.

സിനിമ സ്‌ക്രീനില്‍ U certified ആണേലും…. പിന്നണിയില്‍ ‘A’ certificate ആണത്രേ.. നടിമാര്‍ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താന്‍ ഏതെങ്കിലും പ്രമുഖ നടന്മാര്‍ രാത്രിയില്‍ വാതിലില്‍ 10 തവണ മുട്ടിയാല്‍ ചില നടിമാര്‍ തെറ്റിദ്ധരിക്കുന്നു. ആ വാതില്‍ മുട്ടലിന് പിന്നില്‍ ‘കെയര്‍ ആണ് കെയര്‍’ എന്നു മനസ്സിലാക്കുന്നില്ല..
കേരളത്തിലെ സര്‍വ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ഇടപെട്ട് ഉടനെ കമ്മീഷന്‍ വക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയില്‍ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാന്‍ കമ്മീഷന്‍ വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ MLA, {]apJ MP etc ഒക്കെ വന്നാല്‍ justice Hema Commission ന്റെ അവസ്ഥ ആകും..)

( വാല്‍ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കില്‍ , ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു വരുന്ന യുവതികള്‍ക്കും , അവരുടെ അമ്മമാര്‍ക്കും എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു ‘study class’ ആണ് ഈ റിപ്പോര്‍ട്ട്.. )
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

Description: santhosh pandit facebook post about hema commission report.