‘സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, കൊയിലാണ്ടിയില്‍ പതിനഞ്ചിടങ്ങില്‍ പ്രകടനവും പ്രതിഷേധ യോഗവും
കൊയിലാണ്ടി: ‘സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊയിലാണ്ടി ബ്ലോക്കിനകത്തെ പതിനഞ്ച് മേഖലകളില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കൊയിലാണ്ടി ടൗണില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ബബീഷ് ഉദ്ഘാടനം ചെയ്തു.
നന്തി ബസാറില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഎം നന്തി ലോക്കൽ സെക്രട്ടറി വി. വി സുരേഷ് ഉദ്ഘാടനം ചെയ്തു.
മേഖല ട്രഷറർ ഹരികൃഷ്ണൻ സ്വാഗതവും മേഖല പ്രസിഡന്റ് ജിഷ്ണു അധ്യക്ഷതയും വഹിച്ചു.
കാപ്പാട് ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, കാരയാട് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു കെ.കെ, ആനക്കുളം ബ്ലോക്ക് ട്രഷറര്‍ പി.വി അനുഷ എന്നിവര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
നടേരിയില്‍ ജിനൂപ് സി.കെയും ചേമഞ്ചേരിയില്‍ ബിജോയ് സിയും പൊയില്‍ക്കാവില്‍ റിബിന്‍ കൃഷ്ണയും നമ്പ്രത്ത്കരയില്‍ ടി.കെ പ്രദീപനും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.