മദ്രസകളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം മെച്ചപ്പെടും, ബീസ്മാര്‍ട്ട് കര്‍മ്മ പദ്ധതി വരുന്നു; ലീഡേഴ്‌സ് ക്യാമ്പ് കൊയിലാണ്ടി ബദ്രിയ്യ ഹയര്‍ സെക്കണ്ടറി മദ്രസയില്‍


കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മദ്രസ ശാക്തീ കരണത്തിന്റെ ഭാഗമായി മദ്രസകളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി ബീ സ്മാര്‍ട്ട് എന്ന പേരില്‍ കര്‍മ്മ പദ്ധതി നടപ്പില്‍ വരുത്തുകയാണ്. അതിന്റെ ഭാഗമായി കൊയിലാണ്ടി മേഖല സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മേഖലയിലെ പതിനൊന്ന് റൈഞ്ച് മാനേജ്‌മെന്റ് ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ബദ്രിയ്യ ഹയര്‍ സെക്കണ്ടറി മദ്രസ ഹാളില്‍ വെച്ച് ലീഡേഴ്‌സ് ക്യാമ്പ് നടത്തി.

മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി കോയ ഹാജി മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി കര്‍മ്മ പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. ഏക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഷഫീഖ് മാമ്പൊയില്‍ സ്വാഗതവും സെക്രട്ടറി എ.കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ലാസെക്രട്ടറി അന്‍സാര്‍ കൊല്ലം, മദ്രസ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖല പ്രസിഡന്റ് എന്‍.വി.ബഷീര്‍ ദാരിമി നന്തി, ജനറല്‍ സെക്രട്ടറി സി.പി.എ സലാം മൗലവി എന്നിവര്‍ സംസാരിച്ചു.