”അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണം”; ആര്‍.ജെ.ഡി കൊയിലാണ്ടി കണ്‍വന്‍ഷനില്‍ സലീം മടവൂര്‍


കൊയിലാണ്ടി: അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നും ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ല്‍ നടത്തിയ ജാതി സെന്‍സസാണെന്നും ഇത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ പ്രതിദിനം 2200 രൂപ വരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നത് സമ്പന്നരെ സഹായിക്കാനാണെന്നും മുന്നോക്ക സമുദായങ്ങളിലെ യഥാര്‍ഥ ദരിദ്രര്‍ക്കായി സംവരണം നിജപ്പെടുത്തണമെന്നും ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സലീം മടവൂര്‍ ആവശ്യപ്പെട്ടു.

രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷനായ കണ്‍വെന്‍ഷനില്‍ എം.പി.ശിവാനന്ദന്‍, എം.കെ.പ്രേമന്‍, എം.പി.അജിത, രജീഷ് മാണിക്കോത്ത്, പുനത്തില്‍ ഗോപാലന്‍, സുരേഷ് മേലേപ്പുറത്ത്, രാജന്‍ കൊളാവിപ്പാലം, കബീര്‍സലാല, പി.ടി.രാഘവന്‍, കെ.എം.കുഞ്ഞിക്കണാരന്‍, കെ.ടി.രാധാകൃഷ്ണന്‍, സി.കെ.ജയദേവന്‍, സുരേഷ് ചെറിയാവി, വളപ്പില്‍ മോഹനന്‍, അവിനാഷ് ചേമഞ്ചേരി, രാജ് നാരായണന്‍, രജിലാല്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Summary: Salim Madavoor at the RJD Koyilandy convention