അതിജീവനത്തിന്റെ ബിരിയാണി ചലഞ്ച്; കന്ത്യാംപറമ്പത്ത് താഴെ സജീഷിനായി നാടൊന്നിക്കുന്നു


 

കൊയിലാണ്ടി :തുടർ ചികിത്സക്കായി വേണ്ട 50 ലക്ഷം രൂപ സമാഹരിക്കുവാൻ ബിരിയാണി ചലഞ്ചുമായി കന്ത്യാം പറമ്പത്ത് താഴെ സജീഷിന്റെ നാട്ടുകാർ. ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സജീഷിന്റെ ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കണം. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് പ്രയാസമാണെന്ന് കണ്ടറിഞ്ഞ നാട്ടുകാർ ബിരിയാണി ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുകയാണ്.ജൂൺ 18 നാണ് സജീഷ് ചികിത്സാ സഹായ സമിതി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.

100 രൂപയാണ് ഒരു ബിരിയാണിക്ക് ഈടാക്കുക. ആവശ്യമായവർക്ക് ബിരിയാണി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അതിനായി +91 7356699913, +91 9895957792, +91 9946178967 ഈ നമ്പറുകളിൽ ബന്ധപ്പെടാം.

also read ;https://koyilandynews.com/melur-native-sajeesh-seking-financial-support-for-his-treatment/