പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; സേഫ്-പഠനമുറി ഗുണഭോക്താക്കള്‍ ഒത്തുകൂടി


Advertisement

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് – പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളില്‍ നടന്ന പരിപാടി പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍ അധ്യക്ഷത വഹിച്ചു.

Advertisement

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ അഭിനീഷ്, മെമ്പര്‍മാരായ ഇ.കെ ജുബീഷ്, ഷീബശ്രീധരന്‍, ടി.എം രജില എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ വിചിത്ര പദ്ധതി വിശദീകരണം നടത്തി.

Advertisement
Advertisement