കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെത്തി സാദിഖലി ശിഹാബ് തങ്ങള്‍; ആനയിടഞ്ഞതിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിച്ചു
കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. നവീകരിച്ച കുറുവങ്ങാട് മസ്ജിദുല്‍ മുബാറക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമായിരുന്നു സന്ദര്‍ശനം.
ക്ഷേത്രത്തിലെത്തിയ തങ്ങളെ ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ചു. അപകടത്തെ സംബന്ധിച്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എല്‍.ജി.ഷെനിറ്റ് വിശദീകരിച്ചു. മരണപ്പെട്ട അമ്മുക്കുട്ടി അമ്മ, ലീല എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച സാദിഖലി ശിഹാബ് തങ്ങള്‍ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, വി.പി ഇബ്രാഹിംകുട്ടി, എ. അസീസ്, വത്സരാജ് കേളോത്ത്, സി. ഹനീഫ്, അബ്ദുറഹ്‌മാന്‍ തങ്ങള്‍, പി കെ മുഹമ്മദലി കോടിക്കല്‍, എന്‍.കെ സിറാജുദ്ദീന്‍, ഷാഫി കൊയിലാണ്ടി തുടങ്ങിയവര്‍ അനുഗമിച്ചു.