നാടിനു കൂട്ടായി ഇനിയും സദ്ഭാവന സാംസ്‌കാരിക സമിതിയും; ചിങ്ങപുരുത്ത് ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍


Advertisement

കൊയിലാണ്ടി: ചിങ്ങപുരത്ത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സാംസ്‌കാരിക സമിതി ആരംഭിച്ചു. ചിങ്ങപുരം സ്‌കൂള്‍ പരിസരത്ത് സദ്ഭാവന സാംസ്‌കാരിക സമിതി എന്ന പേരിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

Advertisement

സാംസ്‌കാരിക സമിയിയുടെ ഉദ്ഘാടനം സംസ്ഥാന മധ്യവര്‍ജന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ അക്കാദമിക് മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ മനയില്‍ നാരായണന്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും കോയിപ്രം പ്രദേശത്ത് അവശതയനുഭവിച്ച കുടുംബത്തിന് സൗജന്യ ഭവന നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.

Advertisement

സദ്ഭാവന പ്രസിഡന്റ് രവി വീക്കുറ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജീവന്‍ മഠത്തില്‍, രാജീവന്‍ കൊടല്ലര്‍, രൂപഷ് കൂടത്തില്‍, സെക്രട്ടറി പി.വത്സരാജ്, വൈശാഖ് എടക്കോടന്റവിട, പവിത്രന്‍, മുരളി ചെട്ട്യാംകണ്ടി എന്നിവര്‍ സംസാരിച്ചു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Advertisement

summary: Sadbhavana Samskarsarika Samithi is still in addition to the country