നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവില്‍ സാദരം 24; കല്‍പ്പറ്റ നാരായണനും ഡോ.എം.ആര്‍ രാഘവവാര്യര്‍ക്കും ആദരം


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാദരം 24-ല്‍ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ കല്‍പ്പറ്റ നാരായണനെയും കേരള സാഹിത്യ അക്കാദമിയില്‍ വിശിഷ്ട അംഗത്വം ലഭിച്ച ഡോ: എം.ആര്‍.രാഘവവാര്യരെയും ആദരിച്ചു.

Advertisement

മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ പി.ഗിരീഷ് കുമാര്‍ ‘സാദരം 24 ‘ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ പി.ഷിനോദ് കുമാര്‍, ട്രസ്റ്റി അംഗം സി.ഉണ്ണിക്കൃഷ്ണന്‍, കെ.കെ.രാഗേഷ് എന്നിവര്‍ സംസാരിച്ചു.

Advertisement

എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.കെ.പ്രമോദ് കുമാര്‍ സ്വാഗതവും മാനേജര്‍ വി.പി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇ.അപ്പുക്കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, കീഴയില്‍ ബാലന്‍ നായര്‍, എം.ബാലകൃഷ്ണന്‍, പി.രാധാകൃഷ്ണന്‍, ശ്രീപുത്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

Summary: Sadaram 24 in Kollam Pisharikav as part of Navaratri Mahotsavam; Tributes to Kalpatta Narayanan and Dr. MR Raghavawaryar