ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ നേടി കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവ്
നടുവണ്ണൂര്‍: അണ്ടര്‍ 20 ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ നേടി കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവവ്. വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബിരുദ പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്.
ഈ മാസം 23നാണ് തിരുവനന്തപുരം സായി അക്കാദമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് എത്തണമെന്ന അറിയിപ്പ് വന്നത്. ഇപ്പോള്‍ ഗോവയില്‍ വിദഗ്ധ പരിശീലനം നേടുകയാണ്.
വീടിനടുത്തുള്ള കനാല്‍തീരത്തുള്ള പുറമ്പോക്ക് സ്ഥലത്താണ് സച്ചിന്‍ദേവ് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു തുടങ്ങിയത്. വാകയാട് എച്ച്.എസ്.എസില്‍ ചേര്‍ന്നപ്പോള്‍ ഫുട്‌ബോള്‍ പരിശീലകനായ അശോകന്റെ കീഴില്‍ പരിശീലനം നേടി. പിന്നീട് വിവിധ മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.