മാസങ്ങളായി ദുരൂഹസാഹചര്യത്തില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ട നിലയില്‍; ഉടമസ്ഥനില്ലാത്ത കാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രദേശവാസികള്‍. മൂടിയിട്ട നിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ ലെവല്‍ ക്രോസ് ഉണ്ടായിരുന്ന ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
കാട് മൂടിയ നിലയിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലം. ടാറ്റാ ടിയാഗോ മോഡല്‍ മെറ്റാലിക് നിറമുള്ള കാറിന് രണ്ടുഭാഗവും നമ്പര്‍ പ്ലേറ്റില്ല. അധികം പഴക്കമില്ലാത്ത കാറ് ഏതെങ്കിലും തട്ടിപ്പ് സംഘമെത്തിച്ചതാണോയെന്നാണ് നാട്ടുകാര്‍ക്ക് സംശയം. മാസങ്ങളായി ഇത് സ്ഥലത്ത് നിന്നും മാറ്റാത്തതതിനാലാണ് പ്രദേശവാസികള്‍ക്ക് സംശയം ഉടലെടുത്തത്.
പലരും ഈ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്യാറുണ്ടെങ്കിലും ദിവസവും എടുത്ത്മാറ്റാറാണ് പതിവ്. എന്നാല്‍ ഈ കാര്‍ മാറ്റാതായതോടെയാണ് പ്രദേശവാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കാട് നിറഞ്ഞ ഈ ഭാഗം മയക്കുമരുന്നു കച്ചവടക്കാരുടെയും മദ്യപാനി കളുടെയും പ്രധാന കേന്ദ്രങ്ങളാണ്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും കാര്‍ പരിശോധിച്ചാല്‍ കൂടുതല്‍ വി വരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും ദുരൂഹത നീക്കാന്‍ സാധിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.