‘മോദിയുടെ കൈ പിടിച്ച് രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ല’- സജി ഡി ആനന്ദ്; ആര്‍ വൈ എഫ് കേരള സൈക്കിള്‍ റൈഡിന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണം
കൊയിലാണ്ടി: തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി ശ്രമിച്ചപ്പോള്‍ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിച്ച ആര്‍എസ്പിയുടെ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയാണ് ആര്‍വൈഎഫ് സമരങ്ങള്‍ എന്ന് ആര്‍.എസ.പി സംസ്ഥാന സമിതിയംഗം സജി. ഡി ആനന്ദ്. ആര്‍ വൈ എഫ് കേരള സൈക്കിള്‍ റൈഡിന് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സ്വേച്ഛാധിപതിയായ പിണറായിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നും ക്ഷേമ പെന്‍ഷന്‍ നടക്കുന്നില്ലെന്നും ഈ സാഹചര്യത്തിലും നാടിനെ കൊള്ളയടിക്കുകയാണ് പിണറായിയും കൂട്ടരുമെന്ന് സജി. ഡി ആനന്ദ് പരിപാടിയില്‍ പറഞ്ഞു.
വിത്സണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എസ് സനല്‍ കുമാര്‍, ജാഥാ ക്യാപ്റ്റന്‍മാരായ ഉല്ലാസ് കോവൂര്‍, അഡ്വ. വിഷ്ണു മോഹന്‍, ഇ.കെ.എം റഫീഖ്, അരുണ്‍ മണമല്‍, തന്‍ഹീര്‍ കൊല്ലം, ബാബു മുചുകുന്ന്, ടി.കെ അബ്ദുള്ളകോയ,
ബാബു പാലാഴി, ഗോവിന്ദന്‍ പാരിപ്പറ്റ, മുജീബ് റഹ്‌മാന്‍ കെ.എം, ഷിബു കോരാണി, പുലത്തറ നൗഷാദ്, കുളക്കട പ്രസന്നന്‍, ശ്യാം പള്ളിശ്ശേരിക്കല്‍, കാട്ടൂര്‍ കൃഷ്ണകുമാര്‍, സുനി മഞ്ഞമല, ഷെമീന ഷംസുദ്ദീന്‍, ദീപാ മണി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
അക്ഷയ് പൂക്കാട് സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും രേഖപ്പെടുത്തി.