രഞ്ജി ട്രോഫിയിൽ കേരളം മുന്നേറിയത് രോഹന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ; കൊയിലാണ്ടിയുടെ അഭിമാനതാരത്തിന്റെ കിടിലൻ ബാറ്റിങ് പ്രകടനം കാണാം (വീഡിയോ)


കൊയിലാണ്ടി: അക്ഷരാർത്ഥത്തിൽ ‘ആക്രമണ മോഡൽ വീശിയടി’ ഒന്നിന് പുറകെ ഒന്നായി മൂന്ന് സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ കളിയെ പറ്റിയുള്ള വിശേഷണമാണ് ഇത്. പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിക്കുമ്പോൾ പുത്തൻ കളിക്കാരന്റെ ഭീതിയേക്കാൾ ആവേശമായിരുന്നു രോഹന്. രഞ്ജി ട്രോഫി ടൂർണമെൻറിൽ മികച്ച കളിയിലൂടെ കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് രോഹൻ എസ് കുന്നുമ്മേൽ.

കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് രഞ്ജി ട്രോഫിയിലെ മൂന്നാം കളിയിൽ കേരളം വിജയിച്ചത്. അതിന്റെ കാരണമോ, രോഹന്‍ന്റെ മികച്ച പ്രകടനവും. 84 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. 11 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സ് നേടി പുറത്താകാതെ നിന്നു താരം. മികച്ച പെര്‍ഫോമെന്‍സ് പുറത്തെടുക്കാനായതിന്റെ സന്തോഷമുണ്ടെങ്കിലും നോക്കൗട്ടില്‍ കടക്കാന്‍ പറ്റാത്തതില്‍ വലിയ നിരാശയുണ്ടെന്ന് രോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

രഞ്ജിയിലെ പ്രിയപ്പെട്ട ഇന്നിങ്‌സ് ഗുജറാത്തുമായുള്ള രണ്ടാം ഇന്നിങ്‌സ് ആണെന്ന് രോഹൻ പറഞ്ഞു. താൻ നൂറടിച്ചതിലേറെ സന്തോഷം തന്റെ പ്രകടനം കൊണ്ട് ടീമിനെ ജയിപ്പിക്കാനായി എന്നതിനാലാണെന്നും പറഞ്ഞു. കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് രഞ്ജി ട്രോഫിയിലെ മൂന്നാം കളിയിൽ കേരളം വിജയിച്ചത്. അതിന്റെ കാരണമോ, രോഹന്‍ന്റെ മികച്ച പ്രകടനവും. 84 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. 11 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സ് നേടി പുറത്താകാതെ നിന്നു താരം. മികച്ച പെര്‍ഫോമെന്‍സ് പുറത്തെടുക്കാനായതിന്റെ സന്തോഷമുണ്ടെങ്കിലും നോക്കൗട്ടില്‍ കടക്കാന്‍ പറ്റാത്തതില്‍ വലിയ നിരാശയുണ്ടെന്ന് രോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

രോഹന്റെ കളികൾക്കെന്നും പിന്തുണ അച്ഛൻ സുശീൽ ആണ്. ചെറുപ്പത്തിൽ തുടങ്ങി ഇപ്പോള്‍ വരെ അച്ഛന്‍ തന്നെയാണ് തനിക്ക് ബോള്‍ ഇട്ടുതരുന്നത് എന്ന് രോഹൻ പറഞ്ഞു. ‘അച്ഛന്റെ സ്വപ്‌നങ്ങൾ മകൻ സാക്ഷാത്കരിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം’ എന്നാണ് സുശീൽ കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ക്രിക്കറ്ററാവുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ എനിക്കത് സാധിച്ചിരുന്നില്ല. ഇന്ന് മകൻ റിക്കോർഡുകൾ നേടിയെടുക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം.’ സുശീൽ കൂട്ടിച്ചേർത്തു.

വീഡിയോ കാണാം: