കൊയിലാണ്ടി തീരദേശീയ റോഡില്‍ വിരുന്നുകണ്ടി ഭാഗത്ത് വന്‍കുഴിയും വെള്ളക്കെട്ടും; വാഹനങ്ങള്‍ കടന്നുപോകുന്നത് ഭീതിയോടെയെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: കൊയിലാണ്ടി-കാപ്പാട് തീരദേശ റോഡ് വിരുന്നുകണ്ടി ഭാഗത്ത് അപകടാവസ്ഥയില്‍. ഇവിടെ റോഡില്‍ രൂപപ്പെട്ട വലിയ കുഴിയാണ് അപകടഭീഷണിയാവുന്നത്. റോഡ് കാണാന്‍ പറ്റാത്ത തരത്തില്‍ ചെളിയും വെള്ളവും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ എല്ലാതരം വാഹനങ്ങള്‍ക്കും ഈ വഴി അപകടഭീഷണിയാവുകയാണ്.
കൊയിലാണ്ടി മുതല്‍ പൊയില്‍ക്കാവ് വരെ ഈ റോഡ് കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്. ഏതാണ്ട് കടലിനോട് ചേര്‍ന്നിട്ടാണ് ഇപ്പോള്‍ റോഡുള്ളത്. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ കാണില്ല. ഇത് അപകട ഭീഷണി വര്‍ധിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.