എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു


കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 7.10ഓടെയാണ്‌ മുക്കത്തിനടുത്ത് വലിയപറമ്പില്‍ അപകടമുണ്ടായത്. മുക്കം ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Description: Road accident on Edavanna-koyilandy state highway; The young man died