കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി ആര്‍.ജെ.ഡി; മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും


മേപ്പയ്യൂര്‍: കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ രാഷ്ട്രീയ ജനതാദള്‍ മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. തുടര്‍ന്ന് യൂണിയന്‍ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു.

പ്രതിഷേധ സംഗമം ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയതു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. ജില്ല സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ ഓടയില്‍, മോഹനന്‍ വി. പി, ബാലന്‍ കെ.എം, സുധീഷ് കുമാര്‍ ബി.ടി, ദാനിഷ് വി.പി, ബാലകൃഷ്ണന്‍ ടി.ഒ, രതീഷ് പി.കെ, ഷാജി വി.പി എന്നിവര്‍ സംസാരിച്ചു.