ലഹരിക്കെതിരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം; ആര്‍.ജെ.ഡി കോഴിക്കോട് ജില്ലാ നേതൃയോഗം
കോഴിക്കോട്: ലഹരിയുടെ ഉപയോഗം അമിതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിശക്തമായ നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് രാഷ്ട്രീയ ജനതാദള്‍ കോഴിക്കോട് ജില്ലാ നേതൃയോഗം അവശ്യപ്പെട്ടു. അതോടൊപ്പം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കണമെന്നും ആര്‍.ജെ.ഡി നിര്‍ദേശിച്ചു.
കുടുംബശ്രീകള്‍, അയല്‍ക്കൂട്ടസമിതികള്‍ എന്നിവയുടെയും, സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും സേവനം ലഹരിയ്‌ക്കെതിരായ ബോധവത്കരണത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 15 മുതല്‍ 31 വരെ പഞ്ചായത്ത് – വാര്‍ഡു തലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ആര്‍.ജെ.ഡി പ്രസിഡണ്ട് എം.കെ.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ സ്വാഗതവും, ജെ.എന്‍ പ്രോഭാസിന്‍ റിപ്പാര്‍ട്ടും അവതരിപ്പിച്ചു. മാര്‍ച്ച് 23 ന് കാലത്ത് 10 മണി മുതല്‍ കോഴിക്കോട് വെച്ച് അരങ്ങില്‍ ശ്രീധരന്‍ അനുസ്മരണം വിപുലമായ തോതില്‍ സംഘടിപ്പിക്കുവാനും യോഗം തിരുമാനിച്ചു.
യോഗത്തില്‍ വി.കുഞ്ഞാലി, മനയത്ത് ചന്ദ്രന്‍, സലിം മടവൂര്‍.കെ.ലോഹ്യ, അഡ്വ. ഇ.രവീന്ദ്രനാഥ്, പി.കിഷന്‍ ചന്ദ്, എന്‍.സി.മോയിന്‍ കുട്ടി, എം.പി.ശിവാനന്ദന്‍, സുജ ബാലുശ്ശേരി, എ.ടി.ശ്രീധരന്‍, പി.പി.രാജന്‍, ഉമേഷ് അരങ്ങില്‍, ഫിറോസ് ഖാന്‍, എന്‍.നാരായണന്‍ കിടാവ്, ഇ.കെ.സജിത് കുമാര്‍, പി.എം.നാണു, പി.കിരണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.