സംസ്ഥാന സ്‌കൂള്‍ കലോത്സവം; തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും കഥകളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കി ചേലിയ കഥകളി വിദ്യാലയത്തിലെ ഋതുനന്ദ എസ്.ബി
ചേമഞ്ചേരി: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ എ. ഗ്രേഡ് കരസ്ഥമാക്കി ഋതുനന്ദ എസ്.ബി. ചേലിയ കഥകളി വിദ്യാലയത്തില്‍ നിന്ന് കലാമണ്ഡലം പ്രേംകുമാര്‍ മാഷാണ് ഋതുനന്ദയെ കഥകളി പഠിപ്പിക്കുന്നത്.
സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഋതുനന്ദ. ഈസ്റ്റ്ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഋതുനന്ദ.
തിരുവങ്ങൂര്‍ ബിജലിയില്‍ ബിനീഷ് ശ്രിജില ദമ്പതികളുടെ മകളാണ്. സഹോദരി മിത്രവിന്ദ എസ്ബി യുപി വിഭാഗം ഭരതനാട്യം, ദേശഭക്തിഗാനം എന്നിവയില്‍ ജില്ലയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.