തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാനതലത്തിലേക്ക്; ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി തിരുവങ്ങൂര്‍ സ്വദേശിനി ഋതുനന്ദ
കൊയിലാണ്ടി: ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി തിരുവങ്ങൂര്‍ സ്വദേശിനി ഋതുനന്ദ. തതുടര്ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ഋതുനന്ദ കഥകളില്‍ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടുന്നത്.
കോഴിക്കോട് സിറ്റി സബ് ജില്ലയില്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനമായിരുന്നു. തുടര്‍ന്ന് അപ്പീലിലൂടെയാണ് മത്സരത്തിലെത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ഹൈസ്കൂള്‍ വിഭാഗം കഥകളില്‍ സംസ്ഥാന തലത്തില്‍ എഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ചേലിയ കഥകളി വിദ്യാലയത്തില്‍ നിന്ന് കലാമണ്ഡലം പ്രേംകുമാര്‍ മാഷാണ് കഥകളി അഭ്യസിപ്പിക്കുന്നത്. തിരുവങ്ങൂര്‍ ബിജലിയില്‍ ബിനീഷ് ശ്രിജില ദമ്പതികളുടെ മകളാണ്. ഈസ്റ്റ്ഹില്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Summary: Rithunanda won the first place in the district in the higher secondary section girls’ kathakali