വീരവഞ്ചേരി എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം


Advertisement

കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. വീരവഞ്ചേരി എൽ.പി സ്കൂളിൽ ശദാബ്‌ദി ആഘോഷ പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം. ഒക്ടോബർ ഒന്നാം തീയ്യതിയാണ് സംഗമം.

Advertisement

മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാഛദനവും, പൂർവ്വ അധ്യാപകരെ ആദരിക്കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് യോഗം നടത്തുന്നത്.

Advertisement

ചടങ്ങിൽ “മധുരിക്കും ഓർമ്മകൾ “എന്ന പരിപാടിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അധ്യാപകരുമായി സംവദിക്കുന്നു. ശേഷം കോഴിക്കോട് നിലം നാടകക്കൂട്ടം അവതരിപ്പിക്കുന്ന ‘വയലും വീടും’നാടകവും സംഘടിപ്പിക്കും.

Advertisement