ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; മെയ് 7 മുതല്‍ ഇ- പാസ് ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി 


മദ്രാസ്: ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇടക്കാലത്തേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം. 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന ഹര്‍ജിയിലാണ് കോടതി നടപടി.

ദിണ്ടിഗല്‍, നിലഗിരി ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിനുശേഷം ഈ മേഖലയിലേക്ക് എത്താവുന്ന ആളുകളുടെ എണ്ണം നിശ്ചയിക്കും. പിന്നീട് ഈ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാരികളെ അനുവദിക്കുക. ജൂലൈ 5ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.