മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുക; കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ


കൊയിലാണ്ടി: മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.എസ്.പി.എ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി.

കേരളത്തിലെ പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച രണ്ട് ഗഡു പെന്‍ഷന്‍ കുടിശ്ശികയും ഇത് വരെ നല്‍കാനുള്ള 18% ഡി.എ കുടിശികയും മെഡി സെപ്പിലെ അപാകതയും പരിഹരിക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞാണ് പെന്‍ഷന്‍ കാരുടെ ആനുകൂല്യങ്ങള്‍ തടങ്ങു വെച്ചതെന്ന് കെ.എസ്.എസ്.പി.എ. കോഴിക്കോട് ജില്ല സെക്രട്ടറി ടി. ഹരിദാസന്‍ ആരോപിച്ചു. കെ.എസ്.എസ്.പി.എ. കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.

സമ്മേളത്തില്‍ 2023-2024 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  സമ്മേളനത്തില്‍ കെ.പി.സി.സി. മെമ്പറും മുനിസിപ്പാലിറ്റി കണ്‍സിലര്‍ പി.രത്‌നവല്ലി ടിച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

ടി.വി. പവിത്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആയ രവീന്ദ്രന്‍ മണമ്മല്‍ സ്വാഗതവും, വി.ടി. സുരേന്ദ്രന്‍ , രജീഷ്  വെങ്ങളത്ത് കണ്ടി, അരുണ്‍ മണമ്മല്‍,  കെ.എസ്.എസ്.പി.എ  നേതാക്കളായ ടി.കെ. കൃഷ്ണന്‍, വേലായുധന്‍ കീഴരിയൂര്‍, ബാലന്‍ ഒതയോത്ത്, പ്രേമന്‍ നന്മന, പി.കെ. ചന്ദ്രഭാനു, വി.കെ. ശോഭന, എസ്.കെ. പ്രേമകുമാരി, വള്ളിപരപ്പില്‍, ഇന്ദിര ടീച്ചര്‍. കപ്പന, രഘുനാഥ് പന്തലായനി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. സമ്മേളനത്തില്‍ കെ.ശ്രീധരന്‍ കന്മനകണ്ടി നന്ദിയും പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുക; കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ