പങ്കെടുത്തത് 80ല്‍പരം അധ്യാപകര്‍; പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് അധ്യാപകര്‍ക്ക് അനുമോദനം
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആര്‍.സി പന്തലായനിയും ചേര്‍ന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് പേഴ്‌സണ്‍ ആയ അധ്യാപകരെ അനുമോദിച്ചു. 80ല്‍പരം അധ്യാപകര്‍ പങ്കെടുത്തു. അനുമോദനം എസ്.എ.ആര്‍.ബി.ടി.എം കോളേജ് പ്രിന്‍സിപ്പല്‍ സി.വി.ഷാജി ഉദ്ഘാടനം ചെയ്തു. ബി.പി.സി വികാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദീപ്തി.ഇ.പി മുഖ്യാതിഥിയായി.
നഗരസഭ ക്ഷേമകാര്യ ചെയര്‍മാന്‍ ഷിജു ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ഗ്ഗജാലകം പരിപാടിയുടെ പരിശീലകന്‍ ബിജുവിന് ഉപഹാരം നല്‍കി. ജോര്‍ജ് കെ.ടി, ജാബിര്‍, സനില്‍, അബിത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.