ഓരോ വാര്‍ഡിലും അഞ്ച് യൂണിറ്റ് കമ്മിറ്റികള്‍; കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പുനസംഘടനയ്ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത്തില്‍ തുടക്കമായി


കൊയിലാണ്ടി: വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത്തില്‍ തുടക്കം കുറിച്ചു. ഓരോ വാര്‍ഡില്‍ അഞ്ച് യൂണിറ്റ് കമ്മിറ്റികള്‍ എന്ന അടിസ്ഥാനത്തിലാണ് സി.യു.സി കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത്. കൂടാതെ നഗരസഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ വിജയ സാധ്യതകളെ സജീവമാക്കുന്ന തരത്തിലാണ് സി.യു.സി കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത് എന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുണ്‍ മണമല്‍ പറഞ്ഞു.

പുനസംഘടന യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.യു.സി ഇന്‍ ചാര്‍ജ് കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. എം.എം ശ്രീധരന്‍, ചെറുവക്കാട്ട് രാമന്‍, കെ.പി.വിനോദ് കുമാര്‍, സി.പി.മോഹനന്‍, ലാലിഷാ പുതുക്കുടി എന്നിവര്‍ പ്രസംഗിച്ചു.