നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് ആദരവ്; പ്രശസ്ത നാടക പ്രവര്‍ത്തകനും സാഹിത്യ വിഭാഗം അധ്യാപകനുമായ ഡോ. എം.കെ സുരേഷ് ബാബുവിനെ ആദരിക്കാനൊരുങ്ങി സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം
കൊയിലാണ്ടി: പ്രശസ്ത നാടക പ്രവര്‍ത്തകനും സാഹിത്യ വിഭാഗം അധ്യാപകനുമായ ഡോ. എം.കെ സുരേഷ് ബാബുവിനെ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ആദരിക്കുന്നു. അഖിലേന്ത്യാതലത്തില്‍ നാടകരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരവ്.
ജനുവരി 11 ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്ഥലം എംഎല്‍എ ടി. പി രാമകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷതവഹിക്കും.
എം.കെ.എസ് നാടകവും ജീവിതവും’ എന്ന പേരില്‍ നടക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് നിര്‍വഹിക്കും. ശേഷം ആദരസമര്‍പ്പണം, നാടകാവതരണം എന്നിവ നടക്കും.