ചുറ്റുമതില്‍, മലിന ജല നിര്‍മ്മാര്‍ജന സംവിധാനം, പഴയ കെട്ടിടങ്ങള്‍ നവീകരിക്കല്‍; 57.5 ലക്ഷം രൂപ ചിലവഴിച്ച് ആധുനീകരിച്ച ആന്തട്ട ഗവ യു പി സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: ആധുനീകരിച്ച ആന്തട്ട ഗവ യു.പി സ്‌കൂള്‍ നാടിനായി സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയ നവീകരണ ഫണ്ട് ഉപയോഗിച്ച് 57.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

ചുറ്റുമതില്‍, ഗേറ്റ് എന്നിവയുടെ നിര്‍മാണം, പഴയ കെട്ടിടങ്ങള്‍ ആധുനീകരിക്കല്‍, മലിന ജല നിര്‍മാര്‍ജന സംവിധാനം എന്നീ പ്രവൃത്തികളാണ് സ്‌കൂളില്‍ നടത്തിയത്. നവീകരിച്ച സ്‌കൂളിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥി ആയി പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.കെ. ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍പൊയില്‍, സുധ.എം, നൂണ്‍മീല്‍ ഓഫീസര്‍ എ. അനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, അനില്‍ പറമ്പത്ത്, എം.കെ. വേലായുധന്‍, പ്രിയ ഒരുവമ്മല്‍, മധു കിഴക്കയില്‍ , കോണ്‍ട്രാക്ടര്‍ എ. സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു.