ഭാവഗായകന്‍ പി.ജയചന്ദ്രന്‌ ഗാനങ്ങളാല്‍ ആദരാഞ്ജലി നേര്‍ന്ന്‌ പന്തലായനി ഹയർസെക്കന്ററി സ്‌കൂള്‍


പന്തലായനി: പന്തലായനി ഹയർസെക്കന്ററി സ്‌കൂളില്‍ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായകൻ പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുനിൽ തിരുവങ്ങൂർ ജയചന്ദ്രന്റെ അനശ്വര ഗാനങ്ങൾ ആലപിച്ച്‌ അനുസ്മരണ ഭാഷണം നടത്തി.

എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനി പാർവണ അജിത്ത് ജയചന്ദ്രന്റെ ജീവചരിത്രം അവതരിപ്പിച്ചു. തുടർന്ന് സ്‌കൂള്‍ വിദ്യാർഥികളും അധ്യാപകരും ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിച്ചു.

Description: Remembrance on the demise of famous playback singer P. Jayachandran