രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി; 33ാം ജില്ലാ തല ജെസി നഴ്‌സറി കലോത്സവം ജനുവരി ഏഴിന്
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നജെസി നഴ്‌സറികലോത്സവം ജനുവരി 7ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 നു വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യാം.
പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍ ട്രോഫിയും നല്‍കുന്നതായിരിക്കും എന്ന് പ്രസിഡന്റ് അശ്വിന്‍ മനോജ് അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം ഡയറക്ടര്‍ ഡോ അഖില്‍.എസ്.കുമാറിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9895726850.