മുരിങ്ങ, തുളസി, കറിവേപ്പില…. വീട്ടില്‍ ധാരാളം കാണപ്പെടുന്ന ഈ ഇലകള്‍ കഴിച്ചും കുറയ്ക്കാം ചീത്ത കൊളസ്ട്രോള്‍
അശ്രദ്ധമായ ജീവിതശൈലി പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലൊന്നാണ് കൊളസ്‌ട്രോള്‍. പ്രമേഹം, അമിതവണ്ണും, രക്തസമ്മര്‍ദ്ദം എന്നിവ കൊളസ്‌ട്രോള്‍ നില ഉയരാന്‍ കാരണണാകുന്നു. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളുമുണഅട്. നല്ല കൊളസ്‌ട്രോള്‍ എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍.ഡി.എല്‍ കൊളസ്‌ട്രോളാണ്.
കൊളസ്‌ട്രോള്‍ കൂടിയാല്‍ ഇത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. വെറും വയറ്റില്‍ ചില ഇലകള്‍ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും.
പേരയിലകള്‍ നാരുകളുടെ സമ്പന്നമാണ്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് കൊളസ്ട്രോള്‍ ഓക്സിഡേഷന്‍ തടയുകയും ചെയ്യും.
മിക്ക വീടുകളിലും കാണുന്ന ഔഷധ സസ്യമാണ് തുളസി. തുളസിയ്ക്കും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. തുളസി കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കറികളില്‍ രുചിയ്ക്കായി ഉപയോഗിക്കുന്ന കറിവേപ്പിലയും ഏറെ ഔഷധഗുണമുള്ള ഇലയാണ്. കറിവേപ്പിലയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് ബൈലിന്റെ ഉത്പാദനത്തിന് സഹായിക്കുകയും അത് വഴി കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയില പോഷകമൂല്യങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇവ ആന്റിഓക്സിഡന്റുകളുടെയും നല്ല ഉറവിടമാണ്. ഇത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വേപ്പിലയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.