റെഡ്‍ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ എ.ടി.അഷറഫ്‌ സ്മാരക അവാർഡ് പി.സ്നേഹപ്രഭയ്ക്ക്


Advertisement

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്തനിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷറഫിന്റെ സ്മരണയിൽ റെഡ്ക്രോസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നൽകുന്ന മൂന്നാമത് ജില്ലാ അവാർഡ് ചാത്തമംഗലം പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.സ്നേഹപ്രഭയ്ക്ക്. ദുരന്ത നിവാരണ, ആരോഗ്യ, സാമൂഹിക സേവന രംഗങ്ങളിൽ നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ അവാർഡ് സെപ്തംബർ പതിനാറിന് അഷറഫ് അനുസ്മരണ ചടങ്ങിൽ വച്ച് സ്നേഹപ്രഭയ്ക്ക് സമ്മാനിക്കും. എം.ജി.ബൽരാജ്, സി.ബാലൻ, സി.ബൈജു എന്നിവരടങ്ങയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

Advertisement
Advertisement
Advertisement