സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍മാരുടെയും അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് 44 സ്‌കില്‍ ട്രെയിനര്‍മാരുടെയും 22 സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 26 നകം സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നല്‍കണം. സെന്ററുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അപേക്ഷാ ഫോറവും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റില്‍ (http://ssakerala.in) ലഭിക്കും. ഫോണ്‍ : 0495 2961441.