ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദാംശങ്ങളറിയാം
കോഴിക്കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ട്‌സ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുളള അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മാര്‍ച്ച് 18ന് വൈകുന്നേരം മൂന്ന് മണിക്കുളളില്‍ കോഴിക്കോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍ : 0495 2377188.