ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടിലെ പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള സാമൂഹ്യശാസ്ത്രം അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18-ന് രാവിലെ പതിനൊന്നിന്.

മുക്കം എം.കെ.എച്ച്.എം.എം.ഒ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രസതന്ത്രം, എല്‍.ടി.ആര്‍. എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാംപസിലെ വി.എച്ച്.എസ്.ഇ. ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍രേഖകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കാക്കൂര്‍ : പി.സി. പാലം എ.യു.പി. സ്‌കൂളില്‍ യു.പി.എസ്.ടി. (കാഴ്ച, കേള്‍വിപരിമിതര്‍) നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഫോണ്‍ നമ്പറും ബയോഡേറ്റയും ഉള്‍പ്പെടെ [email protected] എന്ന മെയില്‍ ഐഡിയിലേക്കോ തപാല്‍മാര്‍ഗമോ അപേക്ഷിക്കണം. ഫോണ്‍: 9846111289.