കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം


കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മ്മാരെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റെനന്‍സ് (ICTSM) , മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ടസ് (MASE ) , കംപ്യൂട്ടര്‍ ഹാര്‍ഡ്വേയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് (CHNM), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്‍ഡ് (COPA ) , എന്നീ ട്രേഡുകളിലാണ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നത്.


NCVT സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും അവയുടെ പകര്‍പ്പുകളും സഹിതം 02.09.2024 ന് രാവിലെ 11.30 മണിയ്ക്ക് കൊയിലാണ്ടി ഗവ: ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.

Summary: Recruitment for the post of Guest Instructor in koyilandy ITI.